Tuesday, 27 January 2009

യാത്രാമൊഴി

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

  • 1993 ഡിസംബര്‍ 23

5 comments:

  1. സ്നേഹം
    ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
    തുളസിയായി പുനര്‍ജ്ജനിയില്ലാതെ
    മൂര്‍ച്ഛിക്കുന്നു.

    ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

    ReplyDelete
  2. ചേലത്തുമ്പില്‍ ഉടക്കി നിന്ന
    ഒരു പുഞ്ചിരി;
    നനഞ്ഞ കണ്ണുകള്‍…

    ഇഷ്ടപ്പെട്ടു...

    ReplyDelete
  3. നല്ല വരികള്‍. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  4. മനസ്സിൽ തട്ടിയ വരികൾ!

    ReplyDelete
  5. ......ഈശ്വരന്‍ വഞ്ചിച്ച പതിവ്രത "

    gr8
    വിശ്വസിക്കാന്‍ കഴിയാത്ത വരികള്‍

    ReplyDelete