Thursday, 24 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-04

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
തുടരും.....

21 comments:

  1. നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു.

    ReplyDelete
  2. ഞാന്‍ ഇത് വരെ നന്ദിത യുടെ കവിതകള്‍ വായിച്ചിട്ടില്ല. എന്തിനു കവിതകളെ വായിച്ചിട്ടില്ല പക്ഷെ എന്റെ ഒരു frnd പറഞു അറിയാം നന്ദിതയെ കുറിച്ച് , പക്ഷെ എനിക്ക് ഗ്രഹികാന്‍ കഴിയുന്നതാണ് കവിതകള്‍ എന്ന് ബ്ലോഗിലൂടെ മനസിലായി ആദ്യമായി വായികുന്നതും നന്ദിത യുടെ കവിതകള്‍ കൂടുതല്‍ വായിക്കാന്‍ താല്പര്യമുണ്ട് കവിതകള്‍ പോസ്റ്റ്‌ ചെയുമോ ?

    ReplyDelete
  3. നന്ദിതയുടെ കുറേ കവിതകള്‍ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. Blog Archive-ല്‍ ആ പോസ്റ്റുകള്‍ കാണാവുന്നതാണ്. Copy Right സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതു കാരണം കൂടുതല്‍ പോസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല. എത്രയും വേഗം ആ പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കവിതകള്‍ പോസ്റ്റ് ചെയ്യുന്നതാണ്.

    ReplyDelete
  4. പോസ്റ്റ്‌ ചെയ്തതെലാം വായിച്ചു.


    thanks for the reply waiting impatiently ..

    ReplyDelete
  5. വളരെക്കാലം മുൻപ് വിദ്യാർത്ഥിനിയായിരുന്ന കാലത്താവണം, നന്ദിത ചില കവിതകൾ എനിക്കയച്ചുതന്നിരുന്നു.ഞാൻ ആ കത്തിനു മറുപടി അയയ്ക്കുകയോ കവിതകളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്തില്ല.എന്റെ അലച്ചിലുകൾക്കിടയിൽ അത്തരം സാമാന്യമര്യാദകൾ പാലിക്കാൻ കഴിയാറില്ലായിരുന്നു.നന്ദിതയുടെ കവിതാസമാഹാരം ഞാനാണ് പ്രകാശനം ചെയ്തത്. നന്ദിതയുടെ അച്ഛന്റെ ക്ഷണം സ്വീകരിക്കാൻ ഞാൻ ആദ്യം മടിച്ചുവെങ്കിലും അമ്മയുടെ ഗദ്ഗദം എന്നെ നിർബ്ബന്ധിക്കുകയായിരുന്നു. മരണത്തെക്കുറിച്ച് പണ്ടു ഞാൻ എഴുതിയ ചില വരികൾ നന്ദിത അവളുടെ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടിരുന്നതായി ആ അമ്മ പറഞ്ഞു. പ്രകാശനച്ചടങ്ങിനായി കല്പറ്റയിൽ എത്തിയ എനിക്കു കൂട്ടായി നടന്നതും എല്ലാം വിശദീകരിച്ചുതന്നതും ചടങ്ങിൽ സ്വാഗതം പറഞ്ഞതും ശ്രീലതയായിരുന്നു. ശ്രീലതയും രോഗം ബാധിച്ചു മരിച്ചുപോയി എന്ന് ഈയിടെ അറിഞ്ഞു.
    ഇത്രയും കാലത്തിനുശേഷം നന്ദിതയെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ഇത്രയും വിവരങ്ങൾ അറിയിച്ചതിനു നന്ദി.നന്ദിതയുടെയും ശ്രീലതയുടെയും സ്മരണയ്ക്കുമുൻപിൽ ആദരാഞലി.

    ReplyDelete
    Replies
    1. jeevithathil nammal varuthunna cheriya alasatha polum mattorale ethratholam vedhanippikkum..sir nte marupadi pratheekshicha nadhithayum aa vedhana arinjattundakumo ?

      Delete
  6. നന്ദി സുഹൃത്തേ ഈ ശ്രമത്തിന്.

    നന്ദിതയുടെ നനവുള്ളയീ സ്മരണകള്‍ക്ക് മുന്‍‌പില്‍ എന്‍റെയും ആദരാഞ്ജലികള്‍ !!

    ReplyDelete
  7. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. kaathirikkuka.. vaakukal kondu... kettarivukalilooode e varikalkkidayil vere orale murivelppikkumbol ningal veendum mullu kollukayanu suhrthe.....

    ReplyDelete
  8. manassine vallathe nombarappeduthia, athbhuthappeduthiya oru jeevithamayippoyi orkkunthorum enthinennariyathe manassu vedanikkunnu swantham nattukarayathukondano ennariyilla ee nombaram enne pinthudarunnu nandhitha enna peru kelkkumbol thanne ormayil varunnath aa mukham mathramanu nandhitha enthinu neeyithu cheythu......pariharikkanavatha prasnangalundo.......

    ReplyDelete
  9. ,maranathe pranayikanenik padipichu thanna oru malagha.....ajith enna a pranayathe marannaval mazha megagalkullil maranjirikumbol utharam kittatha oru chodyam ennilundu...ee pavithran aranu???.if im wrong pls forgive me

    ReplyDelete
  10. ഒരു പാട് നന്ദി ഉണ്ട് പ്രിയ കവയത്രിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്നതിന് ... അറിയും തോറും നിഗൂഡതകള്‍ ഏറുന്നു....

    ReplyDelete
  11. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
    നന്ദിതയുടെ നനവുള്ളയീ സ്മരണകള്‍ക്ക് മുന്‍‌പില്‍ എന്‍റെയും ആദരാഞ്ജലികള്‍ !!
    നന്ദി സുഹൃത്തേ ഈ ശ്രമത്തിന്.

    ReplyDelete
  12. പ്രണയം അവാച്യമായ ഒരു ഓര്‍മപ്പെടുത്തലാണ്
    മരണത്തിനും മായ്ക്കാന്‍ കഴിയാത്ത
    ഓര്‍മകള്‍ക്ക് കനല്‍ ഭാവം നല്‍കുന്ന
    നരച്ച കണ്ണുള്ള പെണ്‍കുട്ടിയുടെ കണ്ണുനീര്‍ കണങ്ങള്‍ പോലെ
    കരള്‍ അലിയിക്കുന്നത് . . . . .

    Admn pls keep updating . . .

    ReplyDelete
  13. നിറഞ്ഞു തുടങ്ങിയിരുന്നു കണ്ണുകള്‍ .....
    നന്ദിത ഇന്നെന്റെ ഉള്ളില്‍ ഒരു വികാരം തന്നെയായി മാറിയിരിക്കുന്നു....
    നിന്നോടൊപ്പം ആ വയലറ്റ്‌ പുഷ്പങ്ങളും എന്നെ വിടാതെ പിന്തുടരുന്നു.....

    ഒത്തിരി നന്ദി ഡോക്ടര്‍ പ്രശാന്ത്‌ കൃഷ്ണ.....

    ReplyDelete
  14. ഒരു പാട് നന്ദി, പ്രിയ കവയത്രിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

    ReplyDelete
  15. ഒരു പിടി മുള്ളുകള്‍ എന്‍ ഹൃദയത്തില്‍ തറച്ചപോലെ.........................

    ReplyDelete
  16. പറയാൻ മുതിർന്ന വാക്കിൻറെ തുമ്പിലൊതുങ്ങി
    മൗനമെന്നെ വിലക്കുന്നു പിന്നെയും ........
    പ്രാണന്റെ നോവിലെന്നോ പതിഞ്ഞ നിൻ ,
    സ്നേഹമെന്തിനോ വിളിക്കുന്നു പിന്നെയും .........
    വിരയാര്ന്ന മൌനവും....നിന് പാഴ് സ്മ്രിതികലും ...
    ഞാനുമിവിടൊറ്റക്ക് .....

    ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഈ പെണ്‍കുട്ടി എന്റെ ഉറക്കം കെടുത്തുന്നു ....
    വളരെ വിലപ്പെ ട്ട ഈ വിവരങ്ങള്ക്ക് മുന്നിൽ നന്ദിയോടെ .....അശ്വിനി

    ReplyDelete
  17. thanks Ariyaan agrahachirunna orupaadu samshayangalkulla marupadiyyarunnu ee informations.kuduthal ariyaan agrahikunnu e nashtta swapnathe kurichu.....

    ReplyDelete
  18. Angane Othiri Nigoodathagal Sookshichu Ajithum Maranathinu Keezhadangi.......

    ReplyDelete
  19. ഒരു പാട് നന്ദി ഉണ്ട് പ്രിയ കവയത്രിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്നതിന് ...

    ReplyDelete
  20. 2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.

    ReplyDelete