Thursday 5 February 2009

ലയനം

എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളില്‍,
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു

പങ്കു വെക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്‍വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്....

- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-

6 comments:

  1. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
    നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
    ഞാന്‍.. നീ മാത്രമാണെന്ന്....

    ReplyDelete
  2. pnanayamennal maranamanu
    Maramnathe pranayikkumbol pranayam
    poornamavunnu............

    ReplyDelete
  3. nandithaaaaaaaa nee
    njaan aayirunnuvo?

    ReplyDelete
  4. mrithiyil polum markkanavthe
    neeyippolum uzharunnundavaam...
    ninte maranathinum avane thirichu tharanayillallo

    ReplyDelete
  5. നഷ്‌ട പ്രണയത്തിന്റെ വേദന തുളുമ്പുന്ന കവിതകൾ

    ReplyDelete
  6. നഷ്ടപ്പെട്ട് പോയ എന്റെ പ്രണയം
    തിരിച്ച കിട്ടിയ ആ നിമിഷം
    എവിടെയോ പോയിമറഞ്ഞ കിനാവുകൾ
    മഴ മേക്ഹം പോലെ പാഞ്ഞടുത്തു
    ഒരു ചെറു തെന്നൽ വന്നു
    കൂരിരുട്ടിനെ വെളിച്ചമാക്കവേ
    സ്നേഹത്തിനായി തുടിച്ച എന്റെ ഹൃദയം
    വീണ്ടും ജടായുവായി ചിറക് അറ്റ് വീണു

    ReplyDelete