Wednesday 18 January 2012

നന്ദിതക്ക് ഒരോർമ്മകുറിപ്പ്

നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)

ജനുവരി 17- നന്ദിതയുടെ ഓര്‍മകള്‍ക്ക് 15 വയസ്സ്. മരണത്തെയും പ്രണയത്തെയും സ്‌നേഹിച്ച് ഒടുവില്‍ ജീവിതം അവസാനിപ്പിച്ച നന്ദിതയെന്ന എഴുത്തുകാരിയുടെ വാക്കുകള്‍ 15 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊള്ളുന്നു. ഡയറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സൃഷ്ടികള്‍ നന്ദിതയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ നന്ദിത എന്ന കവയിത്രിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു. കടലാസുകളില്‍ നിന്ന് ഇന്റര്‍നെറ്റ് ലോകത്തേക്കു മാറിയപ്പോഴും നന്ദിതയുടെ ചിന്തകളും കവിതകളും അതിലേക്കും പകര്‍ത്താന്‍ ആരാധകര്‍ മത്സരിച്ചു. 'നന്ദിതയുടെ കവിതകള്‍' എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു.

നന്ദിതയുടെ വാക്കുകളോട് തോന്നിയ ആരാധന ഒരു ഘട്ടത്തില്‍ തന്റെ മനോനില തെറ്റിക്കുന്നതായി തോന്നിയെന്ന് പാലക്കാട്ടുകാരന്‍ രാഗേഷ് ആർ. ദാസ് പറഞ്ഞു. നന്ദിതയുടെ മരണസമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരുടെ എഴുത്തിനെ ആരാധിച്ചു, അത്രത്തോളമായിരുന്നു ആ വാക്കുകളുടെ ശക്തി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നന്ദിത എഴുതിയത്. നന്ദിതയുടെ കവിതകളിലും കുറിപ്പുകളിലും കാണാന്‍ കഴിഞ്ഞത് സ്വപ്നങ്ങളും മോഹഭംഗങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയില്‍ 1969 മെയ് 21-നാണ് നന്ദിത ജനിച്ചത്. വയനാട്ടിലെ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനവരി 17-നാണ് നന്ദിത മരിച്ചത്. നിരവധി പേരാണ് നന്ദിതയെക്കുറിച്ച് അവരുടെ ഓര്‍മകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പങ്കുവെച്ചത്. 'ഒരു മെയ്മാസ പൂവ് അടര്‍ന്നു വീണെങ്കിലും ജ്വലിക്കുന്ന അക്ഷരങ്ങളാണ് നീ തീര്‍ത്തൊരു ലോകം'-ആന്‍സി ജോര്‍ജ് കുറിച്ച വരികള്‍. നന്ദിതയുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അവരുടെ മരണകാരണം ഇന്നും നിഗൂഢമായി അവശേഷിക്കുന്നു.

മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.

''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''

എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO കോളജിൽ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി സൂക്ഷിക്കുന്നു.


9 comments:

  1. വളരെ സന്തോഷം സുഹൃത്തെ താങ്കളുടെ പരിചയപ്പെടുത്തളുകള്‍ക്ക് , അവരുടെ വരികള്‍ക്ക് വല്ലാത്തൊരു കാന്തികപ്രഭയാണ് ...........നന്ദി

    ReplyDelete
  2. Thanks for sharing this article. A short film based on Nandhitha's two lines from the poem LAYANAM. http://www.youtube.com/watch?v=HNIlCKaQbRo

    ReplyDelete
  3. ഒരു പാട് നന്ദി ....
    നല്ലൊരു ഉദ്യമമാണ് താങ്കളുടേത് .

    ReplyDelete
  4. facebook വേണ്ടി വന്നു നന്തിതയെ എനിക്ക് അറിയാന്‍

    നന്ദിതയെക്കുറിച്ച് അറിയാന്‍ താങ്കള്‍ വേണ്ടിവന്നു.........

    ReplyDelete
  5. സ്വപ്നങ്ങളുടെ ലോകത്ത് ജീവിച്ച സ്(തി.
    അറിഞ്ഞില്ലല്ലോ അവ൪, ആ നൂല്പ്പാലം.
    അവിടെ, അതിരുതിരിക്കുന്നു,
    സ്വപ്നം, സ്വ൪ഗം, ജീവിതം.

    ReplyDelete
  6. ഹാ പുക്ഷ്പമെ, നിന്നെക്കുറിച്ച് എന്തെഴുതണം, എങ്ങനെയെഴുതണം എന്ന് എനിക്കറിയില്ല വിടർന്നു നിന്ന് വസന്തം സമ്മാനിച്ച ഓർമ്മകൾ അത് മറക്കുവാനാവില്ലൊരിക്കലും

    ReplyDelete
  7. ഹാ പുക്ഷ്പമെ, നിന്നെക്കുറിച്ച് എന്തെഴുതണം, എങ്ങനെയെഴുതണം എന്ന് എനിക്കറിയില്ല വിടർന്നു നിന്ന് വസന്തം സമ്മാനിച്ച ഓർമ്മകൾ അത് മറക്കുവാനാവില്ലൊരിക്കലും

    ReplyDelete
  8. ഇ ജന്മദിനത്തിലും മറക്കാൻ കഴിയാത്ത നൊമ്പരമായ് നന്ദിതയുടെ ഓർമ്മകൾ എന്റെ മനസ്സിനെ അലട്ടുന്നു , നന്ദിതയുടെ കവിതകൾ എട്ടാം പതിപ്പ് ഇന്നലെയാണ് വായിച്ചു തീർത്തത് ദുരൂഹതകൾ കൂടി വന്നു വീട് തേടി പോകണമെന്നുണ്ട് , .. അലിഞ്ഞു ചേർന്ന മണ്ണിനെയും ഒരു നോക്ക് കാണണം

    ReplyDelete