നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.
വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.
മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.
വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.
വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്
-1992-
നരച്ച കണ്ണുകളുള്ള പെൺകുട്ടി
ReplyDeleteസ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.
സത്യത്തിന്റെ പൂമുഖത്തെ തെളിഞ്ഞ അതിര്‍വരംബുകളായ നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന എന്റെ ജീവിതം
ReplyDeleteഇരുള്‍ പടര്‍ന്ന ഈ വഴിത്താരകള്‍ക്ക് മുന്നില്‍ പിടഞ്ഞമാരുമ്പോള്‍ ,
എനിക്ക് സ്വന്തമെന്നു പറയാന്‍,
മോഹത്തിന്റെ കനല്‍കട്ടകള്‍ വാരിവിതറിയ നിനവുകളുടെ കവാടങ്ങള്‍ മാത്രമാകുമ്പോള്‍ .....
ഇവിടെ,
കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ,
കണ്ണുനീരിന്റെ നനവും
ചിരിയുടെ സുഖവും
സ്നേഹത്തിന്റെ പാഠവും
എന്നിലര്‍പ്പിച്ചു ....
മരണത്തിന്റെ തേരില്‍ ഏറിപോയ നന്ദിതയുടെ ആത്മാവിന് മുന്നില്‍ !
ഞാന്‍ പകച്ചു നില്‍ക്കുകയാണ് .
ഒരു തുള്ളി കണ്ണുനീരിന്റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്
aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............
ReplyDelete