" നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..."
-നന്ദിത-
" നിന്റെ വാക്കുകള്‍ക്ക് വഴിപിഴച്ചിരുന്നുവൊ?
പിറക്കാതെ പോയ നിന്റെ കിനാവുകള്‍....
നിന്റേതു മാത്രമായി നീ പുണര്‍ന്നുറങ്ങിയവ.
നീ കാത്തിരുന്നതാരെ?
കണ്ണിലെ ചുവപ്പില്‍ നീ കണ്ടെടുത്തത്... ഓര്‍മകളെ,
പക്ഷേ,
നിന്റെ ഓര്‍മ്മകളില്‍ കാലം ചുട്ടെടുക്കുന്നത് കറുപ്പും.... മരണത്തിന്റെ കറുപ്പ്...
നിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തേണ്ട വിരലുകള്‍,
ഒരു പക്ഷെ നിന്റെ ആയുസ്സില്‍ എരിഞ്ഞടര്‍ന്നിരിക്കാം.
വിവേകം നഷ്ടപ്പെട്ടെന്നുറപ്പായ കണ്ണാടിയില്‍
വെറുതെ നീ നോക്കിയിരുന്നതെന്തിനാവാം?
എങ്ങുമെത്താതെ നീ അവസാനിപ്പിച്ച നിന്റെ യാത്ര
നിന്റെ വേരുകള്‍ തേടിയുള്ളതായിരുന്നുവോ?
നിന്റെ ചിന്താശകലങ്ങളെ വലിച്ചെറിയാന്‍
തീപ്പൊരിയന്വേഷിച്ചതെന്തിനു നീ?
അടങ്ങാത്ത ദാഹത്തിനു നീട്ടിയ കൈക്കുടന്നയില്‍
തീര്‍ത്ഥമായി ഒരു തുള്ളി കനിവ് ചോദിച്ചതെന്തിനു നീ?
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളക്കുന്നതാരകമെന്ന്
നീ കള്ളം പറഞ്ഞതല്ലയോ?
നീയുണരാന്‍ കൊതിച്ച പുലരികളും
നീയുറങ്ങാന്‍ കൊതിച്ച രാത്രികളും,
ഇന്നും അനന്തമായി ഒഴുകുന്നതെന്തിനാവാം?
ഇന്നെന്റെ പുസ്തകത്തിന്റെ പുറം ചട്ടയില്‍
കറുത്ത പൊട്ടും, ഒറ്റക്കണ്ണുമായി
നീയെന്നെ നോക്കി ഉരിയാടുന്നതെന്താവാം?
ചിന്തകളെ പുതപ്പിക്കന്‍ നീ തേടിയത്
ഒരു മഞ്ഞപ്പട്ടെങ്കില്‍,
വെറുമൊരു 'കാകു' വായി എന്നിലവശേഷിക്കുന്ന
നിന്റെ ചിന്തകളെ പുതപ്പിക്കാന്‍
ഞാന്‍ എന്തു തേടണം.....???
- ഷഹീര്‍ കെ.കെ.യു -
ചിന്തകളെ പുതപ്പിക്കന്‍ നീ തേടിയത്
ReplyDeleteഒരു മഞ്ഞപ്പട്ടെങ്കില്‍,
വെറുമൊരു 'കാകു' വായി എന്നിലവശേഷിക്കുന്ന
നിന്റെ ചിന്തകളെ പുതപ്പിക്കാന്‍
ഞാന്‍ എന്തു തേടണം.....???